എസ്.എഫ്.ഐ നടത്തിയത് ബോധപൂര്‍വമായ ആക്രമണം; പൊലീസ് സഹായിച്ചില്ല -ടി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: കോവളത്ത് തനിക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയത് ബോധപൂര്‍വമായ ആക്രമണമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ റിട്ട. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍. അവര്‍ എന്നെ ലക്ഷ്യംവെച്ചിരിക്കാം. ഞാനാണ് ഗ്ളോബല്‍ എജ്യുക്കേഷന്‍ മീറ്റ് നയിക്കുന്നതെന്ന ധാരണയിലാണ്  മന$പൂര്‍വം ആക്രമിച്ചത്. എന്ത് വിലകൊടുത്തും സമ്മേളനം തടയുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. ആ വില എന്‍െറ ജീവന്‍ ആണെന്നാണ് അവര്‍ ധരിച്ചത്. അടികൊണ്ട് ഞാന്‍ വീണപ്പോള്‍ പോലും ഒരു പൊലീസുകാരന്‍  സഹായിച്ചില്ല. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ആണ് എന്നെ പൊക്കിയെടുത്തത്. പ്രശ്നം അറിഞ്ഞ് ആഭ്യന്തര മന്ത്രി വിളിച്ചിരുന്നു.  നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.  സമ്മേളന സ്ഥലത്തേക്ക് നടന്ന് പോകാമെന്നും കാറുമായി പോകാനാകില്ളെന്നുമാണ് പൊലീസ് പറഞ്ഞത്. അതനുസരിച്ച് നടന്നുപോവുകയായിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം കൂടെ വരേണ്ടതായിരുന്നു. കുട്ടികളുടെ ഇടയില്‍ എത്തുന്നത് വരെ ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടാണ് പോയത്. ആരോ എന്‍െറ പേര് വിളിച്ചുപറഞ്ഞു. അത് വൈസ്ചെയര്‍മാനാണെന്ന് പറഞ്ഞപ്പോഴാണ് അടി തുടങ്ങിയത്.  ഞാനാണ് ഈ സമ്മേളനത്തിന് പിറകില്‍ എന്ന് അവര്‍ ധരിച്ചുകാണണം. ഇത് സര്‍ക്കാറിന്‍െറ സമ്മേളനമാണ്. എന്‍െറ സമ്മേളനമല്ല.  മര്‍ദനത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സുഹൃത്തിന്‍െറ വീട്ടില്‍ പോയി വിശ്രമിച്ച ശേഷം വൈദ്യസഹായം തേടിയതായും ശ്രീനിവാസന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.