കാലിക്കറ്റിലെ പെണ്‍സുരക്ഷ: വിവാദ സെനറ്റ് പ്രമേയത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനം

തേഞ്ഞിപ്പലം: പെണ്‍സുരക്ഷ ആവശ്യപ്പെട്ട് ഗവര്‍ണര്‍, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് പ്രമേയത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനം. പ്രമേയം ജനാധിപത്യ വിരുദ്ധമാണെന്ന അഭിപ്രായങ്ങളെ തുടര്‍ന്നാണ് തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍െറ നടപടി.

കാമ്പസിലെ പെണ്‍കുട്ടികള്‍ക്കെതിരെ പടക്കമെറിഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനിലായ കായിക വിദ്യാര്‍ഥി കെ.പി. റാഷിദിനെ തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. റാഗിങ് ഉള്‍പ്പെടെ സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേരെയും താക്കീത് ചെയ്യും. കാമ്പസിലെ പെണ്‍സുരക്ഷ അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം.

ഡിസംബര്‍ 19ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ എം.എസ്.എഫ് പ്രതിനിധി അവതരിപ്പിച്ച പ്രമേയമാണ് വിവാദമായത്. കാമ്പസില്‍ സുരക്ഷയില്ളെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും യു.ജി.സിക്കും നല്‍കിയ പരാതി വ്യാജമാണെന്നും ഇതിന് നേതൃത്വം നല്‍കിയ ആറു വിദ്യാര്‍ഥിനികള്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടുമുള്ള പ്രമേയമാണ് അംഗീകരിച്ചത്. കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പില്‍ വോട്ടിനിട്ടാണ് പ്രമേയം പാസാക്കിയത്.

പരാതിക്കാരെ ശിക്ഷിക്കാനുള്ള പ്രമേയം അംഗീകരിച്ച സര്‍വകലാശാലാ നടപടിക്കെതിരെ സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവര്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ രംഗത്തത്തെി. ഇതെല്ലാം കണക്കിലെടുത്താണ് പ്രമേയത്തില്‍ തുടര്‍നടപടി ഒഴിവാക്കാമെന്ന ധാരണയില്‍ സിന്‍ഡിക്കേറ്റ് എത്തിയത്.
വനിതാഹോസ്റ്റലിന്‍െറ സുരക്ഷക്ക് ആവശ്യമായ നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. കാമ്പസില്‍ ചുറ്റുമതില്‍ പണിയുന്നതിനുള്ള സഹായം തേടി സര്‍ക്കാറിനെ സമീപിക്കും. കാമ്പസിലേക്കുള്ള വഴികള്‍ നിയന്ത്രിക്കും. സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടും.

പെണ്‍സുരക്ഷ പരാതിയില്‍ സിന്‍ഡിക്കേറ്റംഗം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ കണ്‍വീനറായ സമിതിയാണ് അന്വേഷണം നടത്തിയത്. അതേസമയം, കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് റിപ്പോര്‍ട്ട് എന്നും വിദ്യാര്‍ഥിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനില്ളെന്നും ഇടത് അംഗങ്ങള്‍ ആരോപിച്ചു. കായിക വകുപ്പിലെ ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് വിവിധ സമിതികള്‍ ശിപാര്‍ശ ചെയ്തതെന്നിരിക്കെ, സിന്‍ഡിക്കേറ്റ് നടപടി അംഗീകരിക്കില്ളെന്ന് വിദ്യാര്‍ഥിനികളും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.