Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവര്‍ കൈയേറ്റം ചെയ്തു; റഷ്യന്‍ വനിതകള്‍ വനിതാ കമീഷനില്‍
തിരുവനന്തപുരം: നേരത്തേ ബുക് ചെയ്തിരുന്ന ഓട്ടോയില്‍ കയറാനത്തെിയ റഷ്യന്‍ വനിതയെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി പരാതി. സൈബീരിയ സ്വദേശിനികളായ ഐറീന സികീനയും നടാലിയയുമാണ് പരാതിയുമായി കേരള വനിതാ കമീഷനില്‍ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വര്‍ക്കലയിലാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകാന്‍ ഓട്ടോ ബുക് ചെയ്തിരുന്നു. അതില്‍ കയറാനായി തിരുവമ്പാടി ഓട്ടോ സ്റ്റാന്‍ഡില്‍ വന്ന ഐറീനയെ ജലാലുദീന്‍ എന്ന മറ്റൊരു ഓട്ടോഡ്രൈവര്‍ തടഞ്ഞു. അയാളുടെ ഓട്ടോയില്‍ കയറണമെന്ന് ആവശ്യപ്പെട്ടു.വിസമ്മതിച്ചപ്പോള്‍ അയാള്‍ പുലഭ്യം പറയുകയും ഉച്ചത്തില്‍ വഴക്കുണ്ടാക്കുകയും ചെയ്തു. അത് കൂട്ടാക്കാതെ മുന്നോട്ടുനീങ്ങിയ ഐറീനയെ ഇയാള്‍ ഇടിച്ചെന്നാണ് പരാതി. കമീഷന്‍ വര്‍ക്കല പൊലീസുമായി ബന്ധപ്പെട്ടു. കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.