നെടുമ്പാശ്ശേരി: ഷൂട്ടിങ് താരമായ മകന്‍െറ വെടിയുണ്ട സൂക്ഷിച്ച ചെറിയ പഴ്സ് അബദ്ധത്തില്‍ മാതാവ് തന്‍െറ ബാഗേജിനുള്ളില്‍ വെച്ചത് വിനയായി. ഈ ബാഗേജുമായി മുംബൈക്ക് പോകാനത്തെിയ മാതാവിനെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലത്തെിയ 67കാരിയായ കോട്ടയം സ്വദേശിനിക്കാണ് ഇതേ തുടര്‍ന്ന് വൈകീട്ടുവരെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ തങ്ങേണ്ടിവന്നത്. മധ്യപ്രദേശില്‍ ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായി വിരമിച്ചവരാണിവര്‍. വര്‍ഷങ്ങളായി ഭോപാലിലാണ് താമസം. ഷൂട്ടിങ് താരമായ മകന് തോക്ക് ഉപയോഗിക്കുന്നതിന് വെടിയുണ്ട കൈവശം വെക്കാന്‍ ഓള്‍ ഇന്ത്യ ലൈസന്‍സുമുണ്ട്. കോട്ടയത്തെ വീട് മാറുന്നതിന്‍െറ ഭാഗമായി അലമാരയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം എടുത്തപ്പോഴാണ് വെടിയുണ്ട സൂക്ഷിച്ചിരുന്ന പഴ്സും അറിയാതെ ഇതിനകത്ത് അകപ്പെട്ടത്.
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള അതീവ സുരക്ഷയെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ലൈസന്‍സിന്‍െറ കോപ്പിയും മറ്റും ഉടന്‍തന്നെ മകന്‍ പൊലീസിന് ഫാക്സ് ചെയ്ത് നല്‍കി.
പൊലീസിന്‍െറ നിര്‍ദേശപ്രകാരം ഭോപാലില്‍നിന്ന് വൈകീട്ടോടെ മകന്‍ വിമാന മാര്‍ഗം കൊച്ചിയിലത്തെുകയും ചെയ്തു.
കളമശ്ശേരിയില്‍നിന്ന് ആയുധ പരിശോധകനായ എസ്.ഐ പ്രദീപിനെ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോള്‍ ലൈസന്‍സില്‍ വ്യക്തമാക്കുന്ന വിധത്തിലുള്ള വെടിയുണ്ടയാണ് ഇവരുടെ പഴ്സിലുണ്ടായിരുന്നതെന്ന് കണ്ടത്തെി. തുടര്‍ന്ന് ഇവരെ രാത്രിയോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.