കോഴിക്കോട്: ഗാലറിയിലുദിക്കുന്ന ചന്ദ്രന്‍ എന്നപേരില്‍ പ്രശസ്തനാണ് കോഴിക്കോട്ടെ കളിപ്രേമികള്‍ക്കിടയിലെ ഓട്ടോ ചന്ദ്രന്‍. ചെണ്ടപ്പുറത്ത് കോല്‍വീഴുന്നിടത്തെല്ലാം എത്തുന്ന ഉത്സവപ്രേമികളെപോലെ കാല്‍പന്തിന് വിസിലുയരുന്നിടത്ത് ചന്ദ്രനുണ്ടാകും. രണ്ടു പതിറ്റാണ്ടിനുശേഷം അന്താരാഷ്ട്ര പൊലിമയോടെ തിരിച്ചത്തെുന്ന നാഗ്ജി ക്ളബ് ഫുട്ബാള്‍ തുടങ്ങിയ 1952 മുതല്‍ സ്ഥിരം കാണിയാണ്. നാഗ്ജി തുടങ്ങിയ ആദ്യ മൂന്നു വര്‍ഷവും ചാമ്പ്യന്മാരായ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റിനെ തറപറ്റിച്ച കറാച്ചി കിക്കേഴ്സിന്‍െറ ചെങ്കാസി പഠാന്‍െറ അസാമാന്യമുന്നേറ്റം മുതല്‍ ആ ഓര്‍മകള്‍ എതിരാളിയുടെ ഗോള്‍വലയിലേക്ക് തുരന്നുകയറും റണിങ് കമന്‍ററി പോലെ.
നാല്-രണ്ട്-നാല് പൊസിഷനില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയ അന്നത്തെ ശൈലി നവ ഫുട്ബാളില്‍ പ്രതിരോധത്തിലേക്ക് കൂപ്പുകുത്തിയതോടെ കാഴ്ചയുടെ ചന്തം നഷ്ടമായി. കറാച്ചി ഫൈറ്റേഴ്സിനെ മുട്ടുകുത്തിച്ച മലബാര്‍ ഇലവനിലെ ശ്രീധരന്‍െറ ഗോള്‍മികവും ഓര്‍മയുടെ മൂലയിലുണ്ട്. കോഴിക്കോട് ചലഞ്ചേഴ്സിന്‍െറ കളിക്കാരനാണ് വെങ്ങേരി സ്വദേശി ശ്രീധരന്‍. കണ്ണൂര്‍ ലക്കി സ്റ്റാറില്‍നിന്ന് മലബാര്‍ ഇലവനിലത്തെിയ ഗോള്‍കീപ്പര്‍ പുരുഷോത്തമന്‍െറ മികവില്‍ പാകിസ്താന്‍െറ കറാച്ചിടീമിനും അടിപതറി. മോഹന്‍ബഗാന്‍ എന്ന പടുകൂറ്റന്‍ ടീമിനെ വിറപ്പിച്ച ലക്കിസ്റ്റാറിന്‍െറ പപ്പു എന്ന താരത്തെ ഈസ്റ്റ് ബംഗാള്‍ റാഞ്ചി. ഈ പപ്പുവിലൂടെയായിരുന്നു പി.കെ. കൃഷ്ണന്‍നായര്‍ സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ പാകിസ്താന്‍െറ മാക്കറന്‍സിനെ ഈസ്റ്റ ബംഗാള്‍ തറപറ്റിച്ചതും.
തഞ്ചാവൂര്‍ യുനൈറ്റഡിന്‍െറ സാധാരണ കളിക്കാരനായ കിട്ടു ഒളിമ്പ്യന്‍ കിട്ടുവായി വളരുമ്പോഴും ചന്ദ്രേട്ടന്‍ ഗാലറിയിലെ സ്ഥിരം സീറ്റിലുണ്ടായിരുന്നു. എം.ആര്‍.സി വെലിങ്ടണും വസ്കോ ഗോവയും തമ്മില്‍ നാലു ദിവസം നീണ്ട സമനിലമത്സരവും കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ കമന്‍ററി ബോക്സിന് സമീപത്തിരുന്നുകണ്ടു ചന്ദ്രന്‍. തോപ്പയില്‍ ബീച്ചില്‍ താമസിക്കുന്ന ചന്ദ്രേട്ടന്‍െറ കളിക്കമ്പത്തിന്‍െറ ബാക്കിപത്രമാണ് കേരള പൊലീസിനുവണ്ടി ബൂട്ടുകട്ടിയ മകന്‍ പുഷ്പരാജ്.
നാലണ വിലയുള്ള ഗാലറി ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ആരുടെയോ ഒൗദാര്യത്തില്‍ മാനാഞ്ചിറയിലെ ഹജൂര്‍ കെട്ടിടത്തിന്‍െറ മുകളില്‍ കയറി മൈതാനത്തിന്‍െറ പാതിഭാഗത്ത് നടന്ന കളികണ്ട ഓര്‍മയില്‍നിന്ന് നാഗ്ജിയുടെ പുതിയ പതിപ്പില്‍ ഇരിപ്പിടം തേടുകയാണ് ഓട്ടോ ചന്ദ്രന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.