കൊച്ചി മെട്രോ: ആദ്യ പരീക്ഷണയോട്ടം വിജയകരം

കൊച്ചി: മെട്രോ റെയിലിന്‍റെ ആദ്യ പരീക്ഷണയോട്ടം വിജയകരമെന്ന് ഡി.എം.ആർ.സി. ആലുവ മുട്ടം യാർഡിലെ ടെസ്റ്റ് ട്രാക്കിൽ ഇന്ന് രാവിലെ 6.30 നായിരുന്നു പരീക്ഷണയോട്ടം. വരും ദിവസങ്ങളിലും പരീക്ഷണയോട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്.

ശനിയാഴ്ചയാണ് പാളത്തിലൂടെയുള്ള പരീക്ഷണയോട്ടം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി കോച്ചുകൾ ടെസ്റ്റ് ട്രാക്കിൽ നിന്ന് പ്രധാന ട്രാക്കിലേക്ക്മാറ്റുന്ന പ്രവൃത്തിയാണ് ഇനി നടക്കുക. ഫെബ്രുവരി മുതൽ മെട്രോ ട്രാക്കിലൂടെ തുടർച്ചയായി പരീക്ഷണ ഓട്ടം നടത്തും. തുടർന്ന് റെയിൽവെ ബോർഡിന്‍റെ അനുമതി ലഭിച്ചതിന് ശേഷമേ യാത്രാ സർവീസ് ആരംഭിക്കൂ.

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ ഡി.എം.ആർ.സിയുടെ സഹായം ആവശ്യമാണെന്ന് കെ.എം.ആർ.എൽ എം.ഡി. ഏലിയാസ് ജോർജ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.