കാര്‍ മതിലിലിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചു



മേപ്പാടി (വയനാട്): റിപ്പണ്‍ ജങ്ഷനില്‍ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിച്ച് ആറുമാസം പ്രായമായ കുഞ്ഞടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. തമിഴ്നാട് നീലഗിരി എരുമാടിനടുത്ത കാരക്കൊല്ലി സ്വദേശികളായ കൊറ്റണക്കോട്ടില്‍ ഏലിയാമ്മ (55), മകന്‍ അജോ (28), അജോയുടെ ജ്യേഷ്ഠന്‍ ഷിജോയുടെ ആറുമാസം പ്രായമായ മകള്‍ ബെല്‍സ മരിയ എന്നിവരാണ് മരിച്ചത്.
ഏലിയാമ്മയുടെ ഭര്‍ത്താവ് അവറാച്ചന്‍ (65), മൂത്തമകന്‍ ഷിജോ (35), ഷിജോയുടെ ഭാര്യ നിഖില (26) എന്നിവരെയാണ് പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.45നും മൂന്നുമണിക്കും ഇടയിലായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട് സന്ദര്‍ശിച്ച് തിരിച്ചുവരുമ്പോഴാണ് അപകടം. കാറിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ പ്രദേശവാസികളാണ് അപകടത്തില്‍പെട്ടവരെ ആദ്യം അരപ്പറ്റ വിംസ് ആശുപത്രിയിലത്തെിച്ചത്.
ഇതിനകം ഏലിയാമ്മയും അജോയും മരണപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബെല്‍സയും പിന്നീട് മരിച്ചു.
വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയശേഷമേ സംസ്കാരം നടത്തൂ. മേപ്പാടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.