എം.ഫില്‍, പിഎച്ച്.ഡി വെയിറ്റേജ് മാര്‍ക്ക് അപേക്ഷയുടെ അവസാന ദിവസം വരെ നേടിയതിന് മാത്രം

തിരുവനന്തപുരം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിനം വരെ ലഭിച്ച എം.ഫില്‍, പിഎച്ച്.ഡി എന്നിവക്ക് മാത്രം വെയിറ്റേജ് നല്‍കിയാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷാ തീയതി കഴിഞ്ഞശേഷവും ഇന്‍റര്‍വ്യൂവിന് മുമ്പുവരെ ലഭിക്കുന്ന എം.ഫില്‍, പിഎച്ച്.ഡികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്ന ആവശ്യവും കമീഷന് മുന്നിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ തീരുമാനമെടുത്തിരുന്നില്ല.

കഴിഞ്ഞ പി.എസ്.സി യോഗത്തില്‍ വോട്ടെടുപ്പ് നടക്കുകയും എട്ട് അംഗങ്ങള്‍ വീതം ഇരുനിലപാടുകള്‍ക്കുമൊപ്പം നില്‍ക്കുകയും ചെയ്തു. പി.എസ്.സി ചെയര്‍മാനാകട്ടെ അപേക്ഷാ തീയതി വരെ യോഗ്യത നേടിയവര്‍ക്ക് വെയിറ്റേജ് നല്‍കിയാല്‍ മതിയെന്ന് നിലപാടെടുത്തു. നാല് അംഗങ്ങള്‍ യോഗത്തിനത്തെിയിരുന്നില്ല. ഇതില്‍ മൂന്ന് പേര്‍ ഇന്നലെ ചെയര്‍മാന്‍െറ നിലപാടിനോട് യോജിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കമീഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.

വനിതാ സബ് ഇന്‍സ്പെക്ടര്‍ നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കമീഷന്‍ തീരുമാനിച്ചു. 30 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പുതിയ ലിസ്റ്റ് വഴി നികത്തുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം നിലവിലെ റാങ്ക് ലിസ്റ്റില്‍ വനിതകളുണ്ട്. ഈ ഒഴിവുകള്‍ അതില്‍നിന്ന് നികത്തിയാല്‍ അതിലെ വനിതകള്‍ക്ക് നിയമനസാധ്യത കിട്ടുമായിരുന്നു. പുരുഷന്മാര്‍ക്കും ഇതോടെ കൂടുതല്‍ അവസരം ലഭിച്ചേനെ. എന്നാല്‍, പുതിയ വിജ്ഞാപനം നടത്താനാണ് കമീഷന്‍ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.