Posted On
date_range Updated On
date_range ഗുലാം അലിയുടെ പരിപാടിക്കെതിരെ ശിവസേനയുടെ പ്രതിഷേധം
തിരുവനന്തപുരം: ഗസൽ ഗായകൻ ഗുലാം അലിയുടെ പരിപാടിക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം. ഗുലാം അലി പരിപാടി അവതരിപ്പിക്കുന്ന നിശാഗന്ധി തിയേറ്ററിന് മുന്നിലാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. സലാം ഗുലാം അലി എന്ന പേരിൽ സ്വരലയയും ജി.കെ.എസ്.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തിയ ഗുലാം അലിക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ ചേർന്ന് സ്വീകരണം നൽകിയിരുന്നു. ഞായറാഴ്ച വൈകിട്ട് കോഴിക്കോട്ടും ഗുലാം അലി പരിപാടി അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.