കാനഡ സന്ദര്‍ശിച്ചപ്പോള്‍ വിദഗ്ധര്‍ ഇല്ല; നടന്നത് മന്ത്രിയുടെ തീരുമാനമെന്ന് സര്‍ക്കാര്‍

കൊച്ചി: ലാവലിന്‍ കേസിലെ ഏഴാംപ്രതിയായ പിണറായി വിജയന്‍ 1996 ഒക്ടോബറില്‍ കരാറുമായി ബന്ധപ്പെട്ട് കാനഡ സന്ദര്‍ശിച്ചാണ് ഇടപാട് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. എന്നാല്‍, സംഘത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉണ്ടായിരുന്നില്ളെന്നും അതിനാല്‍, മന്ത്രിയുടെ തീരുമാനമാണ് നടന്നതെന്ന് വ്യക്തമാണെന്നും പിണറായിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ നല്‍കിയ ഉപഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്നു നടത്തിയ കത്തിടപാടുകള്‍ സി.ബി.ഐ കണ്ടത്തെിയിരുന്നു.  
കാനഡയിലെ എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (ഇ.ഡി.സി), കനേഡിയന്‍ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് ഏജന്‍സി (സിഡ) എന്നിവ മുഖേനയാണ് ഫണ്ട് ലഭ്യമാക്കുന്നതെന്നത് പോലും കരാര്‍ ഒപ്പിടും മുമ്പ് ചിന്തിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാകുമായിരുന്നു. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കുന്നത് തടഞ്ഞ് ഈ കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളും ലാവലിന്‍ കരാറിന് തടസ്സമായില്ല. പൊതു ടെന്‍ഡര്‍ വിളിക്കാതെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡ് വഴി കരാര്‍ നടപ്പാക്കുകയാണ് ചെയ്തത്. ലാവലിന്‍ കമ്പനി നിയോഗിച്ച രണ്ട്് മുന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടാണ്  സാധ്യതാ പഠന റിപ്പോര്‍ട്ടായി പരിഗണിച്ചത്. മലബാര്‍ കാന്‍സര്‍ സെന്‍ററിന് 98.3 കോടി രൂപയാണ് കരാര്‍ പ്രകാരം വാഗ്ദാനം ചെയ്തതെങ്കിലും നല്‍കിയത് 12.05 കോടി മാത്രമാണ്. വാഗ്ദാനം പാലിക്കാതെ അവര്‍ പിന്മാറിയതിലൂടെ 86.25 കോടിയുടെ നഷ്ടമാണുണ്ടായത്.
പിണറായി വിജയന്‍െറ ഒരു കുറിപ്പിന്‍െറ അടിസ്ഥാനത്തില്‍ നിയമപരമായി നിലനില്‍പ്പില്ലാത്ത കരാറാണ് കാന്‍സര്‍ സെന്‍ററുമായി ബന്ധപ്പെട്ട ് പവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചത്. ഇതാണ് കമ്പനിയെ വാഗ്ദാനത്തില്‍നിന്ന് പിന്മാറാന്‍ സഹായിച്ചതെന്ന് സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. എസ്. ശര്‍മയുള്‍പ്പെടെ പിന്നീട് വന്ന മന്ത്രിമാരും ഇക്കാര്യം അന്വേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തെളിവുകളും സാക്ഷിമൊഴികളും മറ്റും സൂക്ഷ്മമായി വിശകലനം ചെയ്യാതെയാണ് സി.ബി.ഐ കോടതി ഉത്തരവെന്ന് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.  സംശയകരമായ കണ്ടത്തെലുകളുണ്ടെങ്കില്‍ തന്നെ കേസ് വിചാരണക്ക് വിടണമെന്നാണ് ചട്ടം. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികളുണ്ട്. എന്നാല്‍, കുറ്റവിചാരണ ചെയ്യാന്‍ പര്യാപ്തമായ ഒട്ടേറെ തെളിവുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കോടതി അനാവശ്യ തിടുക്കം കാട്ടി. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെടാത്ത പ്രതികളെയും കുറ്റവിമുക്തരാക്കി. കുറ്റാരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ വിചാരണ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളില്‍ കാലതാമസം കൂടാതെ തീര്‍പ്പുകല്‍പ്പിക്കണമെന്നും ഹരജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സി.ബി.ഐ കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷിയാക്കിയിരുന്നില്ളെങ്കിലും ടി.പി. നന്ദകുമാറിന്‍െറ ഹരജിയിലെ രണ്ടാം എതിര്‍കക്ഷിയാണ് സര്‍ക്കാര്‍. ഈ രണ്ട് ഹരജികളിലും നോട്ടീസ് അയക്കലുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍, കെ.എം. ഷാജഹാന്‍ നല്‍കിയ ഹരജിയില്‍ ഒമ്പതാം കക്ഷിയായ ഡല്‍ഹിയിലെ ലാവലിന്‍ പ്രതിനിധി ശിവദാസ് ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ കക്ഷി നോട്ടീസ് കൈപ്പറ്റിയിട്ടില്ളെന്നത് കണക്കിലെടുക്കാതെ റിവ്യൂ ഹരജികളില്‍ വാദം ആരംഭിച്ച് നടപടി പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും നീതി നിര്‍വഹണ ലക്ഷ്യത്തിന് എതിരാകുമെന്നും ഉപഹരജിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT