ബംഗളൂരു: ബംഗളൂരു ശാന്തിനഗറില്‍ ബി.എം.ടി.സി ബസ് ബൈക്കിലിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി മാട്ടറ വരിക്കാനിക്കല്‍ തോമസിന്‍െറയും (നൂനി) മോളിയുടെയും മകന്‍ നോബിള്‍ തോമസാണ് (24) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡിന് സമീപമാണ് അപകടം. യശ്വന്തപുരത്തെ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ നോബിള്‍ ഡെയറി സര്‍ക്കിളിന് സമീപത്തെ താമസസ്ഥലത്തുനിന്ന് ജോലിക്കു പോകവെയാണ് അപകടം.
അതിവേഗത്തിലത്തെിയ ബസ് സ്റ്റാന്‍ഡിനുള്ളിലേക്ക് തിരിക്കുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. ബസിന്‍െറ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ നോബിള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസത്തെി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച നാട്ടിലേക്കു കൊണ്ടുപോയി. സഹോദരങ്ങള്‍: സൗമ്യ, നീതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.