Posted On
date_range Updated On
date_range ടി.കെ.എം ട്രസ്റ്റ് ചെയര്‍മാൻ ഷഹാല്‍ ഹസന്‍ മുസ്‌ലിയാരുടെ ഭാര്യ നജ്മ നിര്യാതയായി
കൊല്ലം: പ്രമുഖ വ്യവസായിയും ടി.കെ.എം ട്രസ്റ്റ് ചെയര്‍മാനുമായ ഷഹാല്‍ ഹസന്‍ മുസ്‌ലിയാരുടെ ഭാര്യ നജ്മ മുസ്‌ലിയാർ (83) നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമേരിക്കന്‍ വംശജയാണ്. ടി.കെ.എം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ തങ്ങള്‍ കുഞ്ഞ് മുസ് ലിയാരുടെ മകനാണ് ഷഹാല്‍ ഹസന്‍ മുസ് ലിയാർ. കബറടക്കം നാളെ രാവിലെ 9ന് കിളികൊല്ലൂര്‍ വലിയ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കൾ ഖദീജ (അമേരിക്ക), ഖാലിദ് മുസ് ലിയാര്‍ (വ്യവസായി ചെന്നൈ), താരിഖ് മുസ് ലിയാര്‍ (അമേരിക്ക). മരുമക്കൾ ഡോ.ഫരീദ് (അമേരിക്ക), ബബിദ (ചെന്നൈ), നീലിമ (അമേരിക്ക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.