കലോത്സവ ചടങ്ങില്‍ നിന്ന് എം.എല്‍.എമാര്‍ ഇറങ്ങിപ്പോയി

തൃശൂര്‍: രാഷ്ട്രീയ നാടകത്തില്‍ കുരുങ്ങി റവന്യൂ ജില്ലാ കേരള കലോത്സവത്തിന് താളപ്പിഴയോടെ തുടക്കം. സംഘാടനത്തിലെ പിഴവില്‍ പ്രതിഷേധിച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ വേദിവിട്ടു. ഉദ്ഘാടനസമ്മേളനം എങ്ങനെ നടത്തണമെന്നതിന്‍െറ ബാലപാഠം പോലും അറിയില്ളെന്ന നിലക്കായിരുന്നു സംഘാടകസമിതിയുടെ രീതികള്‍. ഉദ്ഘാടകനായ എം.പിയെ ‘സുഖിപ്പി’ക്കാന്‍ സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് ഈ ഗതികേടിലത്തെിയത്.
ഉദ്ഘാടകനായ സി.എന്‍. ജയദേവന്‍ എം.പിയെ കാത്തിരുന്ന് യോഗം ആരംഭിക്കാന്‍ വൈകിയതോടെ കൃത്യസമയത്ത് തന്നെ ചടങ്ങിനത്തെിയ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയും മേയര്‍ അജിത ജയരാജനും മടങ്ങി. കുറച്ചു സമയം കഴിഞ്ഞ് അവര്‍ മടങ്ങിയത്തെി. സി.പി.ഐ അനുകൂല സംഘടനയായ എ.കെ.എസ്.ടി.യു പ്രതിനിധികളായിരുന്നു ചടങ്ങിന്‍െറ സംഘാടകര്‍. അതിനാല്‍ എം.പി വരും വരെ ചടങ്ങ് നീട്ടാനായി അവരുടെ ശ്രമം.
റാലിയില്‍ പങ്കെടുത്ത കുട്ടികളും കാത്തിരുന്ന് മടുത്ത് സദസില്‍ നിന്ന് മടങ്ങിയതോടെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന അമ്പതോളം വരുന്ന എന്‍.സി.സി കേഡറ്റുകളും ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങളും മാത്രമാണ് ടൗണ്‍ഹാളിലുണ്ടായിരുന്നത്.
ഒരുമണിക്കൂറോളം വൈകി സമ്മേളനം ആരംഭിച്ചപ്പോഴും ചടങ്ങിന് ഉദ്ഘാടകനും അധ്യക്ഷനുമുണ്ടായിരുന്നില്ല.   എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ വേദിയിലിരിക്കെ എല്ലാപ്രോട്ടോക്കോളും ലംഘിച്ച് നടന്‍ ജയരാജ് വാര്യരെ സംസാരിക്കാന്‍ വിളിച്ച് സംഘാടകര്‍ ഒരിക്കല്‍ കൂടി തങ്ങളുടെ ‘വിവരമില്ലായ്മ’ തെളിയിച്ചു. തുടര്‍ന്ന് സംസാരിച്ച തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി. തേറമ്പില്‍ സംസാരിച്ച് തീര്‍ന്നതോടെ തങ്ങള്‍ സംസാരിക്കുന്നില്ളെന്ന് പറഞ്ഞ് മറ്റ് രണ്ട് എം.എല്‍.എമാരും അദ്ദേഹത്തൊപ്പം വേദി വിട്ടു. സംഘാടകര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. ഒരേസമയം രണ്ട് ചടങ്ങുകളില്‍ പങ്കെടുക്കേണ്ട അവസ്ഥ വന്നതിനാലാണ് ഉദ്ഘാടനചടങ്ങില്‍  വൈകിയത്തെിയതെന്ന് പതിനൊന്നരയോടെ എത്തിയ സി.എന്‍. ജയദേവന്‍ എം.പി പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന സംഘാടക സമിതി യോഗത്തില്‍ സമയനിഷ്ഠ  പാലിക്കണമെന്ന് വാശിപിടിച്ച എം.പിയുടെ നടപടി മേളയിലെ ആദ്യദിനത്തിലെ പെരുംകല്ലുകടിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.