കോഴിക്കോട്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍റെ വീരമൃത്യുവിനെ അവഹേളിച്ച് മാധ്യമം ജീവനക്കാരന്‍ എന്ന വ്യാജേന ഫേസ്ബുക് പോസ്റ്റ്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് നിരഞ്ജന്‍റെ ജീവത്യാഗത്തെ അവമതിച്ച് പോസ്റ്റിട്ടത്. അനു അന്‍വര്‍ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക് അക്കൗണ്ട്. മാധ്യമം പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നാണ് ഫേസ്ബുക് പ്രൊഫൈലില്‍ പറയുന്നത്. ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ല. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് സ്കൂളില്‍ പഠിച്ചെന്നും 2009ല്‍ ബിരുദധാരിയായെന്നും കാണിച്ചിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റ് വിവാദമായതോടെ അത് പിന്‍വലിച്ചെങ്കിലും അക്കൗണ്ട് തുടരുന്നുണ്ട്. പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അത് മാധ്യമത്തിനെതിരെ ചിലര്‍ ഉപയോഗിച്ചു. എന്നാല്‍ മറുനാടന്‍ മലയാളി പോലുള്ള പോര്‍ട്ടലുകള്‍ ഇത് വ്യാജ അക്കൊണ്ടാണെന്നും മാധ്യമം ജീവനക്കാരന്‍ എന്നത് വ്യാജമായി ഉപയോഗിച്ചതാണെന്നും വാര്‍ത്തയില്‍ വ്യക്തമാക്കി.
ഏതോ കുബുദ്ധിയുടെ വ്യാജ പോസ്റ്റിന്‍റെ പേരില്‍ മാധ്യമത്തിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇതൊരാഘോഷമാക്കി മാറ്റുകയും ചെയ്തു.
ഫേസ്ബുക് വ്യാജ അക്കൗണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. വ്യാജ ഫേസ്ബുക് പോസ്റ്റിന്‍റെ മറവില്‍ മാധ്യമത്തെ അപകീര്‍ത്തിപ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.