Posted On
date_range Updated On
date_range തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും –യെച്ചൂരി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് നയിക്കുമോയെന്ന് സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ വിഷയം കേന്ദ്രത്തിന് മുന്നിലില്ല. കേരള ഘടകം ആവശ്യപ്പെടുന്ന ഘട്ടം വന്നാലേ ഇടപെടൂ. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ളീനത്തിനു ശേഷം ശിവഗിരിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. പ്ളീനത്തിനു ശേഷം പാര്‍ട്ടിയില്‍ ഗുണപരമായ മാറ്റം ഉണ്ടാകും. തെരഞ്ഞെടുപ്പിനു മുമ്പുണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടാകുമെന്ന സൂചന അദ്ദേഹം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.