തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ നിരക്ക് കുറക്കല്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും സ്വകാര്യബസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിരക്ക് കുറക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ ബസുടമകള്‍ ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ 24ന് മന്ത്രി തിരുവഞ്ചൂരിന്‍െറ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ബസുടമകള്‍ നിലപാട് കടുപ്പിച്ചതോടെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നീക്കമൊന്നും നടന്നില്ല. 2014 മേയ് 19നാണ് ഏറ്റവുമൊടുവില്‍ നിരക്ക് വര്‍ധനയുണ്ടായത്. അന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു ലിറ്റര്‍ ഡീസലിന് 8.75 രൂപ കുറവുണ്ട്. അതായത് 80 ലിറ്റര്‍ ശരാശരി ഇന്ധനം നിറക്കുന്ന ബസിന് ഇതുവഴി 700 രൂപയോളം ലാഭം. എന്നാല്‍, ഇതിനിടെ ജീവനക്കാര്‍ക്ക് 50 ശതമാനത്തോളം വേതനം വര്‍ധിപ്പിക്കേണ്ടി വന്നുവെന്നാണ് ബസുടമകള്‍ പറയുന്നത്.
കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ അടക്കമുള്ള സര്‍വിസുകളില്‍ നിരക്ക് കുറച്ചിട്ടില്ളെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ചാര്‍ജ് വര്‍ധിപ്പിക്കുമ്പോഴെല്ലാം നിരക്ക് കൂട്ടുന്ന സ്വകാര്യബസുകള്‍ കുറക്കലിന്‍െറ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് മൂലം പതിനായിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ചാര്‍ജിളവിന്‍െറ ആനുകൂല്യം നഷ്ടപ്പെടുന്നത്. സര്‍ക്കാരാകട്ടെ തീരുമാനം ബസുടമകള്‍ വിട്ട് ഒളിച്ചു കളിക്കുകയാണ്. മാര്‍ച്ച് ഒന്നുമുതല്‍ ഒരു രൂപ കുറച്ച് കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മിനിമം നിരക്ക് കുറക്കുന്നതോടൊപ്പം ഓര്‍ഡിനറി ബസുകളിലെ മറ്റെല്ലാ ടിക്കറ്റുകളിലും ഒരുരൂപയുടെ കുറവ് വരുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ചാര്‍ജിളവിന്‍െറ പ്രയോജനം പ്രതിദിനം 22 ലക്ഷം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
നിരക്ക് കുറക്കല്‍ മൂലം കെ.എസ്. ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തില്‍ 27 ലക്ഷത്തിന്‍െറ കുറവുണ്ടാകും. ഓട്ടോ-ടാക്സി നിരക്ക് കുറക്കാന്‍ ഇനിയും സര്‍ക്കാര്‍ തയാറായിട്ടില്ല. യു.ഡി.എഫ് ഭരണകാലത്ത് മൂന്നു തവണയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓട്ടോ-ടാക്സി നിരക്ക് രണ്ടുവട്ടവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.