പരമ്പരാഗതമേഖലക്ക് വായ്പനല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിമുഖത –എളമരം കരീം

കോഴിക്കോട്: പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ക്ക് വായ്പനല്‍കാന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വിമുഖതകാണിക്കുന്നെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.എല്‍.എ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് വായ്പകള്‍ നിഷേധിക്കുന്ന പൊതുമേഖലാ ബാങ്ക് മേധാവികള്‍ കോര്‍പറേറ്റുകള്‍ക്ക് കോടികള്‍ നല്‍കി അവരുമായി സന്ധിചേരുകയാണ്. യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ബി. അനൂപ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എസ്. രാമകൃഷ്ണന്‍ നായര്‍, ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനില്‍, ഇ. സുനില്‍കുമാര്‍, ടി. ദാസന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.