രാഷ്ട്രപതിയുടെ സന്ദർശനം:  പി.എസ്.സി പരീക്ഷയെഴുതാതെ ഉദ്യോഗാർത്ഥികൾ മടങ്ങി

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കോഴിക്കോട് സന്ദർശനം പി.എസ്.സി പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥികളെ വലച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റോർ ഇഷ്യൂവർ ഗ്രേഡ് 2  പരീക്ഷക്ക് കൃത്യ സമയത്ത് സെൻററിലെത്താത്തവരെ പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചില്ല. പി.എസ്.സിയുടെ നിബന്ധന പ്രകാരം അര മണിക്കൂർ മുമ്പേ പരീക്ഷാ ഹാളിൽ ഹാജരാകണം. അഞ്ച് മിനിട്ട് വൈകിയെത്തിവരെ വരെ പരീക്ഷയെഴുതുന്നതിൽ നിന്നു തടഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപെടുത്തിയിരുന്നു. കാലത്ത് 10 മുതൽ നാലു വരെ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പരീക്ഷയെഴുതാൻ കഴിയാതെ വന്ന പെൺകുട്ടികളടക്കം കരഞ്ഞു കൊണ്ടാണ് മടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.