സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം:  ജാമ്യാപേക്ഷയില്‍ 29ന് വിധി

കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 29ന് വിധി പറയും. പെരുമ്പാവൂര്‍ അല്ലപ്ര പൂത്തിരി വീട്ടില്‍ ഷഹനാസ് എന്ന അബ്ദുല്ലയുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഷഹനാസിന്‍െറ കസ്റ്റഡി 180 ദിവസമാക്കണമെന്ന പൊലീസിന്‍െറ അപേക്ഷയിലും കോടതി അന്നേ ദിവസം വിധി പറയും. 

അന്യായമായി പൊലീസ് ഒരുദിവസം കസ്റ്റഡിയില്‍വെച്ചെന്നും ഇതിന്‍െറ തെളിവിലേക്കായി നോര്‍ത് പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഷഹനാസിന്‍െറ അപേക്ഷയിലും കോടതി അന്നുതന്നെ വിധി പറയും. സി.സി ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ളെന്ന് കഴിഞ്ഞദിവസം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ 40 ദിവസം കഴിയുമ്പോള്‍ തനിയെ മാഞ്ഞുപോകുമെന്നും ഈ സാഹചര്യത്തില്‍ ഇത് നല്‍കാന്‍ കഴിയില്ളെന്നുമാണ് കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലുള്ളത്. 
കേസിലെ മൂന്നാം പ്രതിയായിരുന്ന കണ്ണൂര്‍ ആസാദ് റോഡില്‍ കെ.കെ. തസ്ലിമിന്‍െറ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഇതിനൊപ്പം തസ്ലിമിന്‍െറ കസ്റ്റഡി കാലാവധി ഉയര്‍ത്തുകയും ചെയ്തിരുന്നു. ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ നസീറിന്‍െറ നിര്‍ദേശപ്രകാരം ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ തസ്ലിമും ഷഹനാസും ചേര്‍ന്ന് ശ്രമിച്ചതായാണ് പൊലീസിന്‍െറ ആരോപണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.