കൊല്ലത്ത് മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കിളികൊല്ലൂര്‍ (കൊല്ലം): കിളികൊല്ലൂരില്‍ റെയില്‍വേട്രാക്കില്‍ സംസാരിച്ചുകൊണ്ടിരുന്ന മൂന്നു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം- ചെങ്കോട്ട പാതയില്‍ രണ്ടാംകുറ്റിക്കുസമീപം പൈനുംമൂട് ഭാഗത്ത് വെള്ളിയാഴ്ച രാത്രി കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് സംഭവം. ചേരിക്കാവ് സ്വദേശി മഹേഷ് (20), ആമച്ചി കോളനിയില്‍ നിയാസ് (25), നെടിയത്ത് മുക്ക് സ്വദേശി വിജില്‍ (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയാന്‍ രാത്രി വൈകിയും കിളികൊല്ലൂര്‍ പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍  നടത്തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.