പി. ജയരാജന് കൂടുതല്‍ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 10 വര്‍ഷമായി ഹൃദ്രോഗിയായ ജയരാജന് മള്‍ട്ടിപ്പ്ള്‍ ആന്‍ജിയോ പ്ളാസ്റ്റി കഴിഞ്ഞതിനാല്‍ ഹൃദയസംബന്ധമായ പരിശോധന തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

അതിനാല്‍ കുറച്ചു ദിവസംകൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ജയരാജനെ പരിശോധിക്കാനും ചികിത്സ നിശ്ചയിക്കാനും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സക്കായി കൊണ്ടുവന്ന ജയരാജനെ ബുധനാഴ്ച രാത്രിയാണ് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.