Posted On
date_range Updated On
date_range വി. ഭാസ്കരന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി. ഭാസ്കരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ചുവര്‍ഷത്തെ കാലാവധി അദ്ദേഹത്തിനുണ്ടാകും. മുന്‍ കമീഷണര്‍ കെ. ശശിധരന്‍ നായര്‍ വിരമിച്ച സാഹചര്യത്തിലാണ് നിയമനം. പയ്യന്നൂര്‍ വെങ്ങര സ്വദേശിയാണ്. ’83ല്‍ ഉഡുപ്പി കോളജില്‍നിന്ന് എല്‍എല്‍.ബി നേടി. 1988ല്‍ മജിസ്ട്രേറ്റായി നിയമനംലഭിച്ചു.
കൊച്ചി, മഞ്ചേരി, തൊടുപുഴ എന്നിവിടങ്ങളില്‍ സി.ജെ.എം ആയും തൃശൂര്‍ കുടുംബകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലു വര്‍ഷമായി കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ്. ഭാര്യ: മീര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.