വി.എസിന്‍െറ ഗണ്‍മാന്‍ പാര്‍ട്ടിവിരുദ്ധനെന്ന് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ വിമര്‍ശം

കൊല്ലം: വി.എസ്. അച്യുതാനന്ദന്‍െറ ഗണ്‍മാന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം.
പാര്‍ട്ടി വിരുദ്ധന്‍െറ കൈയും പിടിച്ചാണ് വി.എസ് നടക്കുന്നത്, പഴ്സനല്‍ സ്റ്റാഫ് എല്ലാക്കാലത്തും പാര്‍ട്ടിക്ക് കുരിശാണ് തുടങ്ങിയ രൂക്ഷവിമര്‍ശങ്ങളാണ് സമ്മേളനത്തില്‍ ഉന്നയിച്ചത്. അഞ്ചല്‍ സ്വദേശിയായ ഇപ്പോഴത്തെ ഗണ്‍മാന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ബദലായി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഈ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കായികമായി കടന്നാക്രമിക്കുന്നെന്നും അഞ്ചല്‍ ബ്ളോക് കമ്മിറ്റിയില്‍നിന്നുള്ള പ്രതിനിധി രൂക്ഷവിമര്‍ശം അഴിച്ചുവിട്ടു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ വി.എസിന്‍െറ സാന്നിധ്യത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം രഞ്ചു സുരേഷ് ഗണ്‍മാനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. ഡി.വൈ.എഫ്.ഐ ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വിമര്‍ശം ശനിയാഴ്ചയും തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.