തിരുവനന്തപുരം: വിദേശഭാഷകളുടെ പഠനത്തിന് സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിനെ ഇതിനായി ചുമതലപ്പെടുത്തി.
ഹൈദരാബാദിലെ ഇഫ്ളു മാതൃകയിലെ സര്‍വകലാശാല സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന് നേരത്തേ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തിരുന്നു. അറബിക് സര്‍വകലാശാല വേണമെന്ന ആവശ്യം ശക്തമായി നില്‍ക്കുമ്പോള്‍ തന്നെ അതിനെതിരെ എതിര്‍പ്പും ഉയര്‍ന്നു. ഇതുസംബന്ധിച്ച ഫയലില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ ഫയല്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. വീണ്ടും വിഷയം പരിഗണിച്ചാണ് വിദേശഭാഷാ സര്‍വകലാശാല എന്ന നിര്‍ദേശത്തോടെ കമീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. അറബിക് ഉള്‍പ്പെടെ ഭാഷകളില്‍ പഠനവും ഗവേഷണവും മുന്‍നിര്‍ത്തിയാണ് വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.