Posted On
date_range Updated On
date_range എം.ബി.രാജേഷ് എം.പിക്ക് ഫോണിലൂടെ ഭീഷണി
പാലക്കാട്: പാലക്കാട് എം.പി എം.ബി രാജേഷിന് ഫോണിലൂടെ ഭീഷണി. ജെ.എൻ.യു സംഭവത്തിൽ അറസ്റ്റിലായ വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിന് പിന്തുണയർപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് എം.പിയെ ഭീഷണിപ്പെടുത്തിയത്. അർധരാത്രിയോടെ എം.പിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേരളത്തിനകത്തു നിന്നു തന്നെയാണ് ഫോൺ വന്നതെന്ന് സംശയിക്കുന്നു. തൻെറ മാതാപിതാക്കളെ ചീത്തവിളിക്കുകയും ജെ.എൻ.യു വിഷയത്തിൽ ഇടപെടരുതെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തതായി രാജേഷ് വ്യക്തമാക്കി. കനയ്യ കുമാറിൻെറ പ്രസംഗത്തിൻറെ പൂർണരൂപം കഴിഞ്ഞ ദിവസം രാജേഷ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.