കോഴിക്കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ചൊവ്വാഴ്ച ഉച്ചയോടെയാണ് സൂപ്പര്‍ സ്പെഷാലിറ്റി ഹൃദ്രോഗവിഭാഗം 201ാം വാര്‍ഡില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയത്. ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. സി.ജി. സജീവിന്‍െറയും മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എന്‍.കെ. തുളസീധരന്‍െറയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്.
നാലുതവണ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായ രോഗി എന്ന നിലക്കാണ് അതീവ നിരീക്ഷണത്തിലാക്കിയത്. ദേഹാസ്വാസ്ഥ്യങ്ങളല്ലാതെ പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നുമില്ളെന്നാണ് മെഡിക്കല്‍ സംഘം പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ നല്‍കിയ റിപ്പോര്‍ട്ട്.
എന്നാല്‍, ഇടക്കിടെ വേദനയുണ്ടെന്ന് ഇദ്ദേഹം പറയുന്നുണ്ട്. അതിനാല്‍, എല്ലാവിധ പരിശോധനകളും ആവശ്യമെങ്കില്‍ ആന്‍ജിയോഗ്രാമും എടുത്തശേഷമേ അടുത്ത നടപടി തീരുമാനിക്കൂ. കര്‍ണപടത്തിന് ചെറിയ പ്രശ്നമുണ്ട്. അതിനുവേണ്ട പരിശോധനകളും നടത്തി. ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം ബുധനാഴ്ച നല്‍കുമെന്ന് കരുതുന്നതായും പ്രില്‍സിപ്പല്‍ അറിയിച്ചു.
വാര്‍ഡിനു പുറത്ത് കനത്ത പൊലീസ് കാവലുണ്ട്. രാവിലെ ജയിലധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. കെ.കെ. രാഗേഷും എത്തി. തിങ്കളാഴ്ച രാത്രി ഏഴരമുതല്‍ ചൊവ്വാഴ്ച രാവിലെ വരെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ട്രോമാ കെയര്‍ യൂനിറ്റിന്‍െറ നിരീക്ഷണ വാര്‍ഡിലായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.