ജെ.എന്‍.യു: പ്രക്ഷോഭം സംഘടിപ്പിക്കും –സോളിഡാരിറ്റി

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പുതുതായി നടന്ന അറസ്റ്റിനും ഭരണകൂട ഇടപെടലുകള്‍ക്കുമെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു.
സംഘ്പരിവാര്‍ പുറപ്പെടുവിക്കുന്ന ഭരണകൂട തീട്ടൂരങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കാനാണ് സംഘ്പരിവാറിന്‍െറ ശ്രമം. സംഘ്പരിവാര്‍ ഭരണകൂടത്തിന്‍െറ രാജ്യത്തിനുമേലുള്ള അമിതാധികാരത്തെ ചെറുക്കുന്നതിന്‍െറ ഭാഗമായി രൂപപ്പെട്ടുവന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങളെ അധികാരമുഷ്ക് ഉപയോഗിച്ച് ഞെരിച്ചമര്‍ത്താനാണ് സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. സംഘ്പരിവാര്‍ അധികാരത്തിലേറിയതിനുശേഷം വിഭിന്നചിന്തകളെയും വിയോജിപ്പിന്‍െറ മുഴുവന്‍ ശബ്ദങ്ങളെയും അമര്‍ച്ചചെയ്യാനാണ് ശ്രമിച്ചുവന്നിട്ടുള്ളത്. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ ആത്മാഹുതിയിലൂടെ ഉയര്‍ന്നുവന്ന വിദ്യാര്‍ഥിമുന്നേറ്റത്തെ തളക്കുന്നതിന്‍െറ ഭാഗമായിക്കൂടിയാണ് ജെ.എന്‍.യുവിലെ പുതിയ സംഭവവികാസങ്ങളെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.