Posted On
date_range Updated On
date_range പേരിട്ടിടത്തേക്ക് അന്ത്യയാത്ര...
തിരുവനന്തപുരം: കവിയുടെ അന്ത്യയാത്ര താന്‍ പേരിട്ടിടത്തേക്ക്... ഒ.എന്‍.വി. കുറുപ്പിന്‍െറ സംസ്കാരം നടക്കുന്ന തൈക്കാട്ടെ ശ്മശാനമായ ‘ശാന്തികവാട’ത്തിന് ആ പേരിട്ടത് അദ്ദേഹമെന്നത് ചരിത്രത്തിന്‍െറ ഒരു നിയോഗമായി. ചുടുകാടായി ആളുകളില്‍ ഭയം ജനിപ്പിച്ചിരുന്ന ശ്മശാനത്തിന് ശാപമോക്ഷം നല്‍കാന്‍ 2006 ലെ നഗരസഭാ ഭരണസമിതിയാണ് തീരുമാനമെടുത്തത്. പുതിയ സംവിധാനത്തെ കുറിച്ച് വിശദമായി കേട്ട ശേഷം കവി രണ്ടുദിവസം കഴിഞ്ഞ് വിളിക്കാമെന്ന് അറിയിച്ചു.
കൃത്യം രണ്ടാം ദിവസം പേര് നിര്‍ദേശിച്ചു- ശാന്തികവാടം. ഒപ്പം ഒരു ആത്മഗതവും, ‘അവസാനം വന്നു കിടക്കാന്‍ നല്ല ഒരു സ്ഥലം ഉണ്ടായല്ളോ.’ 2007 ജൂലൈ 31ന് ശാന്തികവാടത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തില്‍ നാമകരണം മഹാകവി ഒ.എന്‍.വി. കുറുപ്പ് എന്നു കൂടി എഴുതിച്ചേര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.