റെയില്‍വേ റിസര്‍വേഷന്‍ നിരക്കില്‍ സര്‍വിസ് ചാര്‍ജ്

കൊച്ചി: റെയില്‍വേ നേരിട്ട് നടത്താത്ത കൗണ്ടറില്‍നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ സര്‍വിസ് ചാര്‍ജ് കൂടി നല്‍കേണ്ടിവരും. കൗണ്ടര്‍ നടത്തിയിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന രണ്ട് ശതമാനം കമീഷന്‍ നിര്‍ത്തി റെയില്‍വേ സര്‍വിസ് ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കി. ഇതോടെ റിസര്‍വേഷന്‍ സൗകര്യമുള്ള പോസ്റ്റ് ഓഫിസില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൗണ്ടറുകളില്‍നിന്നും എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് ഒരേ നിരക്കായിരിക്കും. ഓരോ ടിക്കറ്റിന്മേലും വരുന്ന അധിക ചാര്‍ജ്: സ്ളീപ്പര്‍, സെക്കന്‍ഡ് സിറ്റിങ്: 15 രൂപ. എ.സി, എ.സി ചെയര്‍ കാര്‍: 20 രൂപ. സെക്കന്‍ഡ്, ഫസ്റ്റ് എ.സി: 30 രൂപ. കാന്‍സലേഷന്‍:10 രൂപ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.