അടൂര്‍: കതരൂർ മനോജ് വധക്കേസിൽ സി.ബി.ഐ, ആർ.എസ്.എസ് തീരുമാനം നടപ്പാക്കുകയാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പി ജയരാജനെ കൊലപാതകക്കേസില്‍ കുടുക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.ഐഎമ്മിന്‍റെ പ്രധാന നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ണൂരിലെ ആര്‍.എസ്.എസ് ബൈഠക്കില്‍ പങ്കെടുത്തപ്പോള്‍ ദേശീയ നേതാക്കളോട്ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. ഇത് സംബന്ധിച്ച് അമിത് ഷായുടെ കത്ത് പകർത്തുകയാണ് അന്വേഷണ ഏജന്‍സി ചെയ്തത്. രാഷ്ട്രീയമായി ആക്രമിക്കുന്നതിന് സാങ്കല്‍പിക കഥകള്‍ ചമക്കാന്‍ പാടില്ല. ഇതെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് പത്തനംതിട്ടയിലെ അടൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പിണറായി.
നിയമസഭയില്‍ നടക്കുന്നത് എവിടെയും കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണകക്ഷിക്കാര്‍തന്നെ ബഹളം വെച്ചു. പ്രതിപക്ഷനേതാവിനെപ്പോലെയുള്ളയാള്‍ പ്രസംഗിക്കുമ്പോള്‍ തടസപ്പെടുത്തുന്നത് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമായി വേണം കാണാന്‍.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു പറഞ്ഞത് കോണ്‍ഗ്രസിലെ തമ്മിലടി രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാണ്. തെരഞ്ഞെടുപ്പു വരെ തമ്മിലടിക്കരുത്. അതിനുശേഷം തമ്മിലടിക്കാം. ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.