വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി

കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. നൂല്‍പ്പുഴ കരിപ്പൂര് കോളനിയിലെ കുഞ്ഞിമാളു (23)വിനാണ് പനി സ്ഥിരീകരിച്ചത്. കലശലായ പനിയുമായി ഇവരെ കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.
 താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായി വയനാട് ഡി.എം.ഒ ഡോ. ആശാദേവി പറഞ്ഞു. ഫെബ്രുവരി നാലിനാണ് ഈ വര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ പനി ബാധിതര്‍ രണ്ടായി.മേഖലയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. 2015ല്‍ കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ 11പേരാണ് മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.