സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികൾ - രാഹുൽ ഗാന്ധി

കൊച്ചി: സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്ന് രാഹുൽ ഗാന്ധി. എൻ.എസ്.യു ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുൽ കളിയാക്കി. ആർ.എസ്.എസ് ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്. സംഘപരിവാറിനെപ്പോലെ ഇടതുമുന്നണിയും അക്രമം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്നവർക്കൊപ്പം യുവാക്കൾക്ക് അവസരം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

കൊച്ചി കളമശേരി സ്റ്റാര്‍ട്ടപ് വില്ലേജ് രാഹുൽ സന്ദർശിച്ചു. അന്തരിച്ച നിയമസഭാ മുൻ സ്പീക്കറും മുൻ എം.പിയുമായ എ.സി ജോസിന്റെ വസതിയിലും രാഹുലെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മുൻകൂട്ടി നിശ്ചയിക്കാതെയാണ് രാഹുൽ ഇവിടെ എത്തിയത്. ജോസിന്റെ ഭാര്യ ലീലാമ്മയും മക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത് അഞ്ചു മിനിറ്റോളം വീട്ടിൽ ചെലവഴിച്ചാണ് രാഹുൽ മടങ്ങിയത്.

രാഹുല്‍ഗാന്ധി കൊച്ചിയിലെ സ്റ്റാര്‍ട്ട്‌അപ്പ് വില്ലേജിലെ യുവ സംരംഭകരരോടൊപ്പം
 

നേതാക്കള്‍ പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്ന് കെ.പി.സി.സി വിശാല എക്സിക്യുട്ടീവ് യോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമ്മിലടി നിർത്തണമെന്നും അതിന് ശേഷം  പ്രശ്നങ്ങൾ കേൾക്കാൻ വരുമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.