കൈക്കൂലി: റിട്ട.ഡിവൈ.എസ്.പിക്ക് രണ്ട് കൊല്ലം കഠിനതടവും പിഴയും

കോഴിക്കോട്: ലോറി വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ട.ഡിവൈ.എസ്.പിക്ക് രണ്ട് കൊല്ലം കഠിനതടവും 20,000 രൂപ പിഴയും. വിചാരണക്കിടെ പരാതിക്കാരന്‍ കൂറുമാറിയ കേസിലാണ് പ്രതി കൈക്കൂലി ചോദിച്ചതും വാങ്ങിയതും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞതായി കണ്ടത്തെി ശിക്ഷ വിധിച്ചത്. പാലക്കാട് പുതുശ്ശേരി ശ്രീ കൈലാസില്‍ വി.വി. മണികണ്ഠകുമാറിനാണ് (60) വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.
പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ 2003 ഒക്ടോബര്‍ 21ന് തന്‍െറ ക്വാര്‍ട്ടേഴ്സില്‍ കേളകം കൊച്ചിത്തറ തോമസില്‍നിന്ന് ആയിരംരൂപ കൈക്കൂലി ചോദിച്ചുവാങ്ങിയതായാണ് കേസ്. പരാതിക്കാരന്‍െറ മറ്റൊരു ലോറി പരിശോധിക്കാതിരിക്കാന്‍ ആയിരംരൂപ വീതം മാസംതോറും കൊടുക്കാനും ആവശ്യപ്പെട്ടു. പരാതിയില്‍ 2003 ഒക്ടോബര്‍ 25ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ടി. രാംരാജ് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് അഡീ. ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഒ. ശശി ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.