Posted On
date_range Updated On
date_range സിയാചിനില്‍ മരിച്ച സൈനികരില്‍ കൊല്ലം സ്വദേശിയും
കുണ്ടറ: ജമ്മു-കശ്മീരിലെ സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച 10 സൈനികരില്‍ കൊല്ലം സ്വദേശിയുമുള്ളതായി സൈനിക കേന്ദ്രം സ്ഥിരീകരിച്ചു. മണ്‍റോതുരുത്ത് വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറ വീട്ടില്‍ സുധീഷാണ് (29) മരിച്ചത്. മദ്രാസ് 19 റെജിമെന്‍റിലെ സൈനികനാണ്. രണ്ടുദിവസം മുമ്പാണ് മഞ്ഞുവീഴ്ചയില്‍ സൈനികര്‍ അകപ്പെട്ടത്. അഞ്ചുമാസം മുമ്പാണ് സുധീഷ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. നാലുമാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ കാണാന്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളജ് ബോട്ടണി ബിരുദ വിദ്യാര്‍ഥിനി ഷാലു ആണ് ഭാര്യ. ബ്രഹ്മപുത്രന്‍െറയും പുഷ്പവല്ലിയുടെയും മകനാണ്. സഹോദരന്‍: സുരേഷ് ജമ്മുവില്‍ സൈനികനാണ്. സഹോദരി: സുരേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.