തിരൂരങ്ങാടിക്ക് മറക്കാനാവില്ല, ഡോ. എന്‍.എ. കരീം എന്ന സ്ഥാനാര്‍ഥിയെ

മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിന് ഡോ. എന്‍.എ. കരീമിനെ മറക്കാനാവില്ല. നാലുവര്‍ഷം ഭരിച്ച കെ. കരുണാകരനില്‍നിന്ന് എ.കെ. ആന്‍റണിയുടെ കൈയില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഭരണമേല്‍പ്പിച്ചപ്പോള്‍ ഒരു ജനവിധി അനിവാര്യമായ ഘട്ടം. യു.എ. ബീരാന്‍െറ രാജിയോടെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പിന് കവാടം തുറന്ന സമയം കൂടിയായിരുന്നു അത്.
 1995 മേയില്‍ കേരളം മാത്രമല്ല രാജ്യം തന്നെ ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിന് മണ്ഡലം വേദിയായി. മുസ്ലിം ലീഗ് എ.കെ. ആന്‍റണിയെ ഇരുകൈയും നീട്ടി സ്വീകരിച്ച് സ്ഥാനാര്‍ഥിയാക്കി.
ലീഗിന്‍െറ തട്ടകത്തിലേക്ക് അന്ന് ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.ഐ കണ്ടത്തെിയ പേരായിരുന്നു ഇന്നലെ നിര്യാതനായ ഡോ. എന്‍.എ കരീമിന്‍േറത്.  വിദ്യാഭ്യാസ വിചക്ഷണന്‍, ഇടത് സഹയാത്രികന്‍, കറകളഞ്ഞ സോഷ്യലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട കരീമിന് മത്സരിക്കുമ്പോള്‍ പ്രായം 69. ആന്‍റണിക്ക് 54ഉം. കനഡയിലെ ടൊറോണ്ടോയില്‍ നടന്ന മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങിയത്തെിയ ഉടനെയാണ് തിരൂരങ്ങാടിയിലേക്കുള്ള നിയോഗം ഇടതുമുന്നണി എന്‍.എ. കരീമിനെ ഏല്‍പ്പിച്ചത്. ഇടതിന് ഒട്ടേറെ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്ന ആ തെരഞ്ഞെടുപ്പില്‍  പ്രചാരണം കത്തിക്കയറി.
 മേയ് 29ന് ഫലം വന്നപ്പോള്‍ 22,259 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ച് ആന്‍റണി മുഖ്യമന്ത്രി കസേര ഉറപ്പിച്ചു. ആന്‍റണിക്ക് 49,622 വോട്ടുകളും എന്‍.എ കരീമിന് 27,363 വോട്ടുകളും ലഭിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കരീം വീണ്ടും വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികളില്‍ മുഴുകി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.