Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് തീയതി: പാര്‍ട്ടികളുമായി കമീഷന്‍െറ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയകക്ഷി നേതാക്കളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായും ആശയവിനിമയം നടത്തും. ജില്ലകളില്‍ നടക്കുന്ന പ്രാഥമിക നടപടികള്‍ കമീഷന്‍ അവലോകനം ചെയ്യും. വോട്ടെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടും. പരീക്ഷാ തീയതികളടക്കം പരിഗണിച്ചാകും കമീഷന്‍ തീരുമാനമെടുക്കുക. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസിം സെയ്ദി, കമീഷണര്‍മാരായ എ.കെ. ജ്യോതി, ഒ.പി. റാവത്ത് എന്നിവര്‍ ബുധനാഴ്ച രാത്രിയോടെ സംസ്ഥാനത്തത്തെി. വ്യാഴാഴ്ച രാവിലെ 9.30ന് താജ് വിവാന്തയിലാണ് ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.