തൃപ്തി ദേശായി ശബരിമല  കയറാന്‍ വന്നാല്‍ തടയണം –കുമ്മനം

നെടുമ്പാശ്ശേരി: ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശത്തിന് നിയമയുദ്ധം നടത്തുന്ന തൃപ്തി ദേശായി ശബരിമല കയറാന്‍ വന്നാല്‍ അവരെ സര്‍ക്കാര്‍ തടയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍.  മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശത്തിന് അനുമതി നല്‍കിയത് കോടതിയാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരു കോടതിയും വിധിച്ചിട്ടില്ല. ശബരിമലയില്‍ നിശ്ചിത പ്രായപരിധിയുള്ള സ്ത്രീകളെ വിലക്കിയത് വിശ്വാസത്തിന്‍െറ ഭാഗമാണ്. പുരോഗമനാശയം പറഞ്ഞ് ഹൈന്ദവക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ തകിടംമറിക്കാന്‍  ശ്രമിച്ചാല്‍ അനുവദിക്കാതിരിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. യുവതികള്‍ക്കും ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം വേണമെന്ന നിലപാട് സി.പി.എമ്മിന് സ്വീകരിക്കാനവകാശമുണ്ട്. പക്ഷേ, ഈ നിലപാട് സര്‍ക്കാറിന്‍േറതാക്കി മാറ്റി ആചാരങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ ഹൈന്ദവവിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും കുമ്മനം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.