Posted On
date_range Updated On
date_range ജി.എസ്.ടി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കും -തോമസ് ഐസക്
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) ബിൽ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി കമ്പനി രൂപീകരിക്കുന്നതിനുള്ള ചെലവുകളെ കുറിച്ച് സംസ്ഥാനത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ചെലവ് വീതം വെക്കാതെ ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. പരമാവധി പിരിക്കാവുന്ന നികുതിയുടെ കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും ഐസക് പറഞ്ഞു. ജി.എസ്.ടി നടപ്പാക്കാനുള്ള സംസ്ഥാന മന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.