ടെലിഫോണ്‍ തകരാര്‍: ഉപഭോക്താവിന് 30,000 രൂപ നഷ്ടപരിഹാരം

മലപ്പുറം: ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ കണക്ഷന്‍ റദ്ദായതിനെതിരെ ഉപഭോക്താവ് നല്‍കിയ ഹരജിയില്‍ 30,000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി. ഉത്തരവിറങ്ങി ഒരു മാസത്തിനകം പരാതിക്കാരന് ബി.എസ്.എന്‍.എല്‍ നിശ്ചിത തുക നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.
മലപ്പുറം മങ്ങാട്ടുപുലം സ്വദേശി ചോലക്കാപ്പറമ്പന്‍ അലവിക്കുട്ടിയുടെ വീട്ടിലെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ 2015 മേയ് 23ന് ആണ് പ്രവര്‍ത്തനരഹിതമായത്. ആദ്യം 198ല്‍ പരാതി രജിസ്റ്റര്‍ ചെയ്തു. മേയ് 28ന് ജനറല്‍ മാനേജര്‍ക്ക് നേരിട്ട് പരാതിയും നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. രണ്ട് മാസത്തോളം ഈ നില തുടര്‍ന്നു.
 ടെലിഫോണ്‍ തകരാറിലായത് തനിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്ന് കാണിച്ച് പൊതുമരാമത്ത് കരാറുകാരന്‍ കൂടിയായ ഇദ്ദേഹം 2015 ജൂണ്‍ എട്ടിന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ കേസ് ഫയല്‍ ചെയ്തു. ഇതിലാണ് ഇപ്പോള്‍ വിധി വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.