മലയാളികളുടെ തിരോധാനം: എന്‍.ഐ.എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

കൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 25ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസുകളില്‍ എറണാകുളം പ്രത്യേക കോടതിയില്‍ എന്‍.ഐ.എ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക കോടതി ജഡ്ജി എസ്. സന്തോഷ് കുമാറിന്‍െറ ചേംബറിലത്തെിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കാസര്‍കോട് ചന്ദേര, പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കുന്നത്. എന്‍.ഐ.എ കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്.പിമാരായ രാധാകൃഷ്ണ പിള്ള, പി. വിക്രം എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കാസര്‍കോട്ടെ കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയാണ് ഒന്നാം പ്രതി. അടുത്തിടെ അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദാണ് രണ്ടാം പ്രതി.

ഇവരടക്കം 19 പ്രതികളാണുള്ളത്. കാണാതായ മറ്റുള്ളവരെ നയിച്ചത് റാഷിദാണെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. പാലക്കാട്ടെ കേസില്‍ ബെക്സണ്‍ എന്ന ഈസയാണ് ഒന്നാം പ്രതി. ഇതുവരെ അന്വേഷണം നടത്തിയ കേരള പൊലീസിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും അയച്ച ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്കായി സമര്‍പ്പിച്ചതായും എന്‍.ഐ.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.