കണ്ണൂരിൽ ആർ.എസ്​.എസ്​ പ്രവർത്തകന്​ വെ​േട്ടറ്റു

കണ്ണൂർ: പേരാവൂരിൽ ആർ.എസ്.എസ്​ ​പ്രവർത്തകന്​ വെ​േട്ടറ്റു. കടുക്കാപാലം ആർ.എസ്​.എസ്​ മണ്ഡലം കാര്യവാഹക്​ പാലക്കാവ്​ സുകേഷിനാണ്​ വെ​േട്ടറ്റത്​. ഉച്ചക്ക്​ 1.30ഒാടെയായിരുന്നു സംഭവം. തലയിലും കയ്യിലും വയറിലും വെ​േട്ടറ്റ സുകേഷിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുക്കാപാലത്ത്​ സുഹൃത്തി​​െൻറ വീടുപണിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ്​ സുകേഷിന് വെട്ടേറ്റത്. അക്രമി സംഘം വീടിനു നേരെ ബോംബെറിഞ്ഞ്​ പരിസരത്ത്​ ഭീതി പടർത്തിയ ശേഷം സുകേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സുകേഷി​​െൻറ സുഹൃത്തുക്കളായ സന്തോഷ്​, ദീപേഷ്​, അരുൺ എന്നിവർക്ക്​ ഇരുമ്പുവടികൊണ്ടുള്ള മർദനമേറ്റു. ബോംബേറിൽ വീടി​​െൻറ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്​. 

സി.പി.എം പ്രവർത്തകരാണ്​ അക്രമത്തിനു പിന്നിലെന്ന്​ ആർ.എസ്​.എസ്​ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്​ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്​ പ്രദേശത്ത്​ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന്​ കാക്കയങ്ങാട്​ മേഖലയിൽ സംഘർഷവും ബോംബേറും നടന്നതായും റിപ്പോർട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.