സി.പി.എമ്മിന്‍റെ തിടമ്പു നൃത്തത്തിനെതിരെ പ്രതിഷേധം

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്‍റെ ഭാഗമായി കണ്ണൂരിൽ സി.പി.എം തിടമ്പുനൃത്തം അവതരിപ്പിച്ചതിനെതിരെ പ്രതിഷേധം. തിടമ്പു കലാകാരൻമാരുടെ സംഘടനയായ തിടമ്പു നൃത്തവേദിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിത്. ആചാര പ്രകാരം ശരീരത്തിൽ ധരിക്കുന്ന ഉത്തരീയവും തറ്റും വികൃതമായി ധരിച്ചെന്നും തിടമ്പും താളവും തെറ്റായിരുന്നുവെന്നും സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികളുടെ അനുഷ്ഠാനത്തെ വേദനിപ്പിച്ചത് ദുഃഖകരമാണെന്ന്  നേതാക്കൾ കൂട്ടിച്ചേർത്തു.  

തൃച്ചംബരം ശ്രീകൃഷ്ണ മഹോത്സവത്തില്‍ അവതരിക്കാറുള്ള ശ്രീകൃഷ്ണന്‍െറയും ബലരാമന്‍െറയും തിടമ്പു രൂപങ്ങളാണ് ബക്കളത്ത് നടന്ന ഘോഷയാത്രയില്‍ സി.പി.എം ഉൾപ്പെടുത്തിയത്. സി.പി.എമ്മിന്‍െറ ‘നമ്മളൊന്ന്’ കാമ്പയിനിന്‍െറ ആരംഭ ദിനത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പങ്കെടുത്തിരുന്നു.

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്ന കാഴ്ചപ്പാടില്‍ നിന്നാണ് സി.പി.എം ചട്ടമ്പിസ്വാമികളുടെ ജയന്തിയുടെ പേരില്‍ ഇന്നലെ ഘോഷയാത്രകള്‍ നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം 106 ഘോഷയാത്രകളും 305 കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.