Posted On
date_range Updated On
date_range മാതൃഭൂമി മുൻ പത്രാധിപർ കെ.കെ ശ്രീധരൻ നായർ അന്തരിച്ചു
കൊച്ചി: മാതൃഭൂമി മുൻ പത്രാധിപർ കെ.കെ ശ്രീധരൻ നായർ (86) അന്തരിച്ചു. സർവീസിന് ശേഷം കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു . 1953 ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സീനീയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ, ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. 1990 മുതൽ 10 വർഷം മാതൃഭൂമി പത്രത്തിെൻറ എഡിറ്ററായിരുന്നു.
2015 ജൂൺ എട്ടിന് മാതൃഭൂമിയിൽ നിന്ന് വിരമിച്ചു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി പ്രഥമ കേളപ്പജി സ്മാരക പുരസ്കാരത്തിന് (2010) അർഹനായിട്ടുണ്ട്. പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. എസ് ഇന്ദിരാ നായർ, എസ് അജിത് കുമാർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.