മൊബൈല്‍ സംസാരത്തെചൊല്ലി തര്‍ക്കം; നാലുപേര്‍ക്ക് കുത്തേറ്റു

പത്തനാപുരം: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് നാലുപേര്‍ക്ക് കുത്തേറ്റു. കൊട്ടാരക്കര പടിഞ്ഞാറേത്തെരുവ് സജി വിലാസത്തില്‍ അജി (28), പട്ടാഴി ഏറത്തുവടക്ക് റേഷന്‍കടമുക്ക് അനില്‍ നിവാസില്‍ അരുണ്‍രാജ് (29), ചേര്‍ത്തല തുറവൂര്‍ സ്വദേശി ജയ്സണ്‍ (30), ചേര്‍ത്തല സ്വദേശി ബെന്‍സിലാല്‍ (29) എന്നിവര്‍ക്കാണ് കത്തിക്കുത്തേറ്റത്. ഒപ്പം താമസിക്കുന്ന ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശി അനൂപാണ് (29) നാലുപേരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പരിക്കുകളോടെ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഇവരെല്ലാം ടൈല്‍സ് തൊഴിലാളികളാണ്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റവരില്‍ ബെന്‍സിലാല്‍, ജയ്സണ്‍ എന്നിവരുടെ നില ഗുരുതരമാണ്. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏറത്തു വടക്ക് റേഷന്‍കടമുക്കിന് സമീപത്തെ വാടക വീട്ടില്‍ കഴിഞ്ഞ രാത്രി 11ഓടെയാണ് മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് പറയുന്നത്: പട്ടാഴി ഏറത്തുവടക്ക് സ്വദേശിയായ കരാറുകാരന്‍ ശിവന്‍കുട്ടിക്കുവേണ്ടി ടൈല്‍സ് പണിചെയ്യുന്ന തൊഴിലാളികളാണ് ഇവര്‍. രണ്ടുദിവസം മുമ്പാണ് അനൂപ് ജോലിക്ക് ഇവിടെയത്തെുന്നത്. മറ്റുള്ളവര്‍ എല്ലാം ഒരു വര്‍ഷമായി ഇവിടെ താമസിച്ചുവരുകയായിരുന്നു.
അഞ്ചുപേരും ഒരുമിച്ചിരുന്ന് അമിതമായി മദ്യപിച്ചുവത്രെ. അനൂപ് മൊബൈലില്‍ സംസാരിക്കുന്നതിനിടെ മറ്റുള്ളവരോട് ശബ്ദമുണ്ടാക്കാതിരിക്കാന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വാക്കേറ്റം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു. പത്തനാപുരം സി.ഐ പി. റെജി എബ്രഹാം, എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തത്തെി തെളിവെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.