സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് ഒന്നര കോടി കൊള്ളയടിച്ചു

കാസര്‍കോട്: കാറില്‍ സഞ്ചരിച്ച സ്വര്‍ണ വ്യാപാരിയെ മറ്റൊരു കാറിലത്തെിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ  കൊള്ളയടിച്ചതായി പരാതി. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ട്. ആഗസ്റ്റ് ഏഴിന് രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് 13 ദിവസങ്ങള്‍ക്കു ശേഷമാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്.

ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന, തലശ്ശേരിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര പുണെ സ്വദേശി ഗണേശിനാണ് പണം നഷ്ടമായത്. ഇദ്ദേഹത്തിന്‍െറ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗണേശ് സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാളുടെ സുഹൃത്താണ് പിടിയിലായത്.

പുണെയില്‍ നിന്ന്  തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗണേശ് സഞ്ചരിച്ച കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നത്തെിയ സംഘം ദേശീയപാതയിലെ ചെര്‍ക്കള ഇറക്കത്തില്‍ തടഞ്ഞുനിര്‍ത്തിയാണ് കൊള്ള നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ അമിതവേഗതയിലത്തെിയ കാര്‍ റോഡിന് കുറുകെ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ സംഘം തോക്കുചൂണ്ടി ഗണേശിന്‍െറ കാറില്‍ കയറിയാണ് പണം ആവശ്യപ്പെട്ടതെന്ന് പറയുന്നു.
ആദ്യം പണം കിട്ടാഞ്ഞപ്പോള്‍ അക്രമിസംഘം അതേ കാറില്‍ ഒന്നര മണിക്കൂറോളം യാത്ര തുടര്‍ന്ന് കാര്‍ പരിശോധിച്ചാണ് ഡോറിനരികിലെ രഹസ്യ അറയില്‍ സൂക്ഷിച്ച പണമടങ്ങിയ പെട്ടി കൈക്കലാക്കിയത്. തലശ്ശേരി തിരുവങ്ങാട്ടെ പ്രജീഷാണ് ഗണേശ് സഞ്ചരിച്ച കാറോടിച്ചിരുന്നത്.

സ്വത്ത് വിറ്റ വകയില്‍ ലഭിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന്  പരാതിയില്‍ പറയുന്നു. കുഴല്‍പണമാണെന്ന സംശയവും പൊലീസിനുണ്ട്. ഗണേശുമായി അടുപ്പമുള്ള ചിലര്‍ക്കും കൊള്ളയില്‍ പങ്കുണ്ടാകാമെന്നാണ് നിഗമനം. സംഭവത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണൂരിലെ നേതൃത്വവുമായി ബന്ധമുള്ളവര്‍ ഇടപെട്ടതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് സൂചനയുണ്ട്.  സംശയിക്കുന്ന അഞ്ചുപേരുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പൊലീസിന് കൈമാറി. സി.ഐ ബാബു പെരിങ്ങത്തേിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.