കൊട്ടാരക്കര: വനിതാ എന്‍ജിനീയറുടെ കാല് ട്രെയിന്‍ ക്ളോസറ്റില്‍ കുടുങ്ങി. പൊലീസും ഫയര്‍ഫോഴ്സും നടത്തിയ ശ്രമത്തിനൊടുവില്‍ ഒരു മണിക്കൂറിനുശേഷമാണ് കാല് പുറത്തെടുക്കാനായത്. കൊട്ടാരക്കര കെ.എസ്.ടി.പി ഡിവിഷന്‍ അസി. എന്‍ജിനീയറായ വര്‍ക്കല എസ്.പി പുരം ദേവകിയില്‍ എം.വി. സോണിയയുടെ (50) കാലാണ് കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം.
രാവിലെ വര്‍ക്കലനിന്ന് ജോലി സ്ഥലമായ കൊട്ടാരക്കരയിലേക്ക് ട്രെയിനില്‍ കയറിയ ഇവര്‍ കുണ്ടറ സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് ട്രെയിനിലെ ടോയ്ലറ്റില്‍ കയറിയത്. മുക്കട സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ അബദ്ധത്തില്‍ ഇവരുടെ ഇടതുകാല് പുറത്തെടുക്കാന്‍ സാധിക്കാത്തവിധം ക്ളോസറ്റില്‍ അകപ്പെടുകയായിരുന്നു. സോണിയയുടെ വലതുകാലിന് സ്വാധീനക്കുറവുണ്ട്. നിലവിളികേട്ട് ബോഗിയിലുള്ള യാത്രക്കാര്‍ റെയില്‍വേ അലര്‍ട്ടില്‍ വിവരമറിയിച്ചു. സഹയാത്രക്കാര്‍ ശുചിമുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിന്‍ എഴുകോണ്‍ സ്റ്റേഷനിലത്തെിയപ്പോള്‍ ട്രെയിനിലെ സുരക്ഷാ ജീവനക്കാര്‍ എത്തി വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു.
കാല് ക്ളോസറ്റില്‍നിന്ന് വലിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലാണ് കുടുങ്ങിയിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. തുടര്‍ന്ന് ട്രെയിന്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലത്തെിയ ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബോഗിക്കടിയിലെ ടോയ്ലറ്റിന്‍െറ ട്യൂബ് കട്ട് ചെയ്ത് മാറ്റിയപ്പോളാണ് കാല് പുറത്തെടുക്കാനായത്. ഇതിന് ഒരു മണിക്കൂറോളം സമയമെടുത്തു. ഇടതുകാലിന് നേരിയ മുറിവുണ്ടായതിനത്തെുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സക്ക് വിധേയയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.