Posted On
date_range Updated On
date_range മരിച്ച മരുമകന്‍െറ പേരില്‍ പാസ്പോര്‍ട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
കാസര്‍കോട്: മരിച്ച മരുമകന്‍െറ പേരില്‍ വ്യാജ പാസ്പോര്‍ട്ടിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ പള്ളം തെക്കേക്കരയിലെ നാരായണ(50)നാണ് അറസ്റ്റിലായത്. ചട്ടഞ്ചാല്‍ മാങ്ങാട് താമസിച്ചിരുന്ന മരുമകന്‍ കുണ്ടടുക്കത്തെ സുരേശന്‍െറ പേരില്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയായിരുന്നു. ഫോട്ടോ നാരായണന്‍േറതും വിലാസം സുരേശന്‍േറതുമായിരുന്നു. ഇതിനായി വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു.
പരിശോധനാസമയത്താണ് വ്യാജ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയതായി വ്യക്തമായത്. ഇതേതുടര്‍ന്ന് നാലു മാസം മുമ്പ് ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഒളിവില്‍പോയ നാരായണനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.