ആലപ്പുഴ: ബി.ജെ.പി പ്രവര്‍ത്തകനായ അഭിഭാഷകന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ ക്സറ്റഡിയിലെടുത്തു. രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ഒളിവിലുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ ഭാര്യയെയുമാണ് കസ്റ്റഡിയിലെടുത്തത്. തണ്ണീര്‍മുക്കം 15ാം വാര്‍ഡ് മുട്ടത്തിപ്പറമ്പ് കിഴക്കേനാരായണവെളി അഡ്വ.ആര്‍. രജികുമാറാണ് (43) വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തത്തെുടര്‍ന്ന് മരിച്ചത്. രജികുമാര്‍ തണ്ണീര്‍മുക്കത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഉദയന്‍, അശോകന്‍ എന്നിവരെ വ്യാഴാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
ഒളിവില്‍ കഴിയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ ഭാര്യ പ്രതിഭയെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ രൂപപ്പെട്ട ആര്‍.എസ.്എസ്-ബി.ജെ.പി ചേരിപ്പോരാണ് അക്രമത്തിലേക്ക് നീങ്ങിയത്. ബി.ജെ.പിയുടെ ദക്ഷിണ മേഖലാ പ്രസിഡന്‍റ് വെളളിയാകുളം പരമേശ്വരന്‍െറ വീടിനുനേരെ രണ്ടാഴ്ച മുമ്പുണ്ടായ ആക്രമണവും ബി.ജെ.പി-ആര്‍.എസ്.എസ് പോരിന്‍െറ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.
മാരാരിക്കുളം വടക്ക് തിരുവിഴ മാവുങ്കല്‍ ക്ഷേത്രത്തിന് കിഴക്ക് എരവക്കാട്ട് സുധാകരന്‍െറ വസ്തുവില്‍ സ്വകാര്യ ഭജനമഠം സ്വന്തമാക്കാനുള്ള ചിലരുടെ നീക്കമാണ് രജികുമാറിന്‍െറ ദാരുണ മരണത്തില്‍ കലാശിച്ചത്.
മരിച്ച രജികുമാര്‍ സുധാകരന്‍െറ മരുമകനും ചേര്‍ത്തല ബാറിലെ അഭിഭാഷകനുമാണ്. പ്രദേശത്തെ ചില ആര്‍.എസ.്എസ് പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് വഴങ്ങി ഭജനമഠം പുരയിടത്തിന്‍െറ ഓരത്തേക്ക് സ്വന്തം ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് സുധാകരന്‍ കൂടിയാലോചനയില്‍ സമ്മതിച്ചതാണ്. അതിനിടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. മര്‍ദനമേറ്റ് കഴിഞ്ഞുവീണ രജികുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കേസന്വേഷണം പുരോമിക്കുകയാണെന്ന് മാരാരിക്കുളം സി.ഐ പറഞ്ഞു. മരണത്തിന് കാരണമായ മുറിവ് രജികുമാറിന്‍െറ ശരീരത്തില്‍ കണ്ടില്ളെന്നും സംഘര്‍ഷത്തത്തെുടര്‍ന്നുണ്ടായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രജികുമാറിന്‍െറ മൃതദേഹം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തണ്ണീര്‍മുക്കത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.