മദ്യം ഒാൺലൈൻ വഴിയാക്കും, നൻമ സ്​റ്റോറുകൾ പൂട്ടും –കൺസ്യൂമർ ഫെഡ്​

കോഴിക്കോട്: ഓണത്തിന് മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. ഓണ്‍ലൈന്‍ വഴി മദ്യവില്‍പന തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡ്. ഓണത്തിന് മുമ്പുതന്നെ കണ്‍സ്യൂമര്‍ഫെഡിന്‍െറ കീഴില്‍ സംസ്ഥാനത്തെ 36 മദ്യവില്‍പനശാലകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു. ബോര്‍ഡ് മീറ്റിങ് കൂടി മൂന്നു ദിവസത്തിനകം ഇതിന് പൂര്‍ണരൂപമുണ്ടാക്കുമെന്നും വകുപ്പ് മന്ത്രിയുമായി ആലോചിച്ച് പൊതുനയത്തിന്‍െറ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുന്നതെന്നും അദ്ദേഹം  മീറ്റ് ദ പ്രസില്‍ വ്യക്തമാക്കി. സര്‍ക്കാറിന്‍െറ അനുമതി ലഭിക്കുകയാണെങ്കില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയില്‍ കോഴിക്കോട്ടും ‘ലിക്കര്‍ സൂപ്പര്‍ മാര്‍ക്കറ്റ്’ തുടങ്ങാന്‍ സന്നദ്ധമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്‍െറ 36 മദ്യവില്‍പനശാലകളിലും മൂന്നു ബിയര്‍ ഒൗട്ട്ലറ്റുകളിലും വില്‍പന വര്‍ധിപ്പിക്കും. 59 ഇനം മദ്യമത്തെിക്കും. കണ്‍സ്യൂമര്‍ഫെഡിന്‍െറ വെബ്സൈറ്റ് വഴി  മദ്യം ബുക്ക് ചെയ്താല്‍  ക്യൂ നില്‍ക്കാതെ  പ്രത്യേക കൗണ്ടറിലൂടെ  വാങ്ങാം. എന്നാല്‍, മറ്റ് ഓണ്‍ലൈന്‍ വില്‍പന പോലെ മദ്യം നേരിട്ട് വീട്ടിലത്തെില്ല.
സര്‍ക്കാര്‍ മദ്യനയത്തിന്‍െറ ഭാഗമായല്ല പുതിയ തീരുമാനമെന്നും കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് നഷ്ടത്തിലായ കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കാനാണ് പുതിയ പദ്ധതിയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ആകെ 1000 കോടിയോളം രൂപയുടെ ബാധ്യതയാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്. വിതരണക്കാര്‍ക്ക് 232.58 കോടി നല്‍കാനുണ്ട്. 35.33 കോടിയുടെ ചെലവുണ്ടാകുമ്പോള്‍ 27.64 കോടി മാത്രമാണ് വിറ്റുവരവ്. നഷ്ടത്തിലായ 785 നന്മ സ്റ്റോറുകളും  ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും അടച്ചുപൂട്ടും. അവശേഷിക്കുന്ന വസ്തുക്കള്‍ കുറഞ്ഞവിലക്ക് വില്‍ക്കും. അധികമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. കേടായ കണ്‍സ്യൂമര്‍ഫെഡിന്‍െറ 68 ബസുകളും ലേലം ചെയ്യും. 500 രൂപയില്‍ താഴെ മാത്രം വില്‍പനയുള്ള 188 നന്മ സ്റ്റോറുകളും സംസ്ഥാനത്തുണ്ട്. ഇവ സൊസൈറ്റികള്‍ക്ക് ഏറ്റെടുത്ത് നടത്താമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സര്‍ക്കാര്‍ നീക്കം പ്രതിപക്ഷത്തുനിന്നടക്കം കടുത്ത പ്രതിഷേധത്തിനിടയാക്കി. ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശക്തിപ്പെട്ടതോടെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ളെന്നും കണ്‍സ്യൂമര്‍ഫെഡിന് മുന്നിലുള്ള നിര്‍ദേശം മാത്രമാണിതെന്നും വിശദീകരിച്ച് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്തുവന്നു. ടൂറിസം മേഖലയെ പരിഗണിച്ച് നയത്തില്‍ മാറ്റംവേണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിലപാടെടുത്തപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡ് ഓണത്തിന് ഓണ്‍ലൈന്‍ മദ്യവ്യാപാരം നടത്താനും തീരുമാനിച്ചു. മദ്യനയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മുഖ്യമന്ത്രിയെയും എക്സൈസ് വകുപ്പിനെയും സമീപിച്ചിട്ടുമുണ്ട്.
ഓരോവര്‍ഷവും ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും പത്ത് ശതമാനം വിദേശ മദ്യഷോപ്പുകള്‍ പൂട്ടാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പത്ത് ശതമാനം കൂടി പൂട്ടണമെന്ന നയം നടപ്പാക്കാനിടയില്ല.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.