തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളടക്കം ആറ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ തീരുമാനം. കാരക്കോണം സോമര്‍വെല്‍, മലബാര്‍ മെഡിക്കല്‍ കോളജ്, എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട്, പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവക്കാണ് അംഗീകാരം നിഷേധിച്ചത്. കൂടാതെ, കൊച്ചിയിലെ ഇന്ദിരഗാന്ധി കോളജ് ഓഫ് നഴ്സിങ്, തിരുവല്ല ടി.എം.എം കോളജ് ഓഫ് നഴ്സിങ് എന്നിവക്കും ഇക്കൊല്ലം അംഗീകാരം നല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചു. രണ്ടാഴ്ചക്കകം തൃപ്തികരമായ മറുപടി നല്‍കണമെന്ന് കാട്ടി ഇവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമാകും നടപടി സ്വീകരിക്കുക. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അതത് കൗണ്‍സിലുകളുടെ അംഗീകാരം ഉണ്ടെങ്കിലും കോഴ്സിനും പരീക്ഷകള്‍ക്കും സര്‍വകലാശാലാ അഫിലിയേഷന്‍ നിര്‍ബന്ധമാണ്. അഫിലിയേഷന്‍ നിഷേധിച്ച സര്‍വകലാശാല നടപടിക്കെതിരെ കോളജുകള്‍ക്ക് കോടതിയെ സമീപിക്കാം.
സര്‍വകലാശാല നടത്തിയ പരിശോധനയില്‍ ഈ കോളജുകളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ളെന്നും സൗകര്യങ്ങള്‍ പരിമിതമാണെന്നും കണ്ടത്തെിയിരുന്നു. ചില സ്ഥാപനങ്ങളില്‍ നിര്‍ദിഷ്ട എണ്ണം രോഗികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ളെന്നും വിലയിരുത്തി. നഴ്സിങ് കോളജിന് പ്രത്യേക കെട്ടിടം ഇല്ളെന്നും കിടത്തി ചികിത്സക്കുള്ള രോഗികള്‍ ആറുശതമാനം മാത്രമാണെന്നുമായിരുന്നു ഇന്ദിരഗാന്ധി നഴ്സിങ് കോളജിന് അഫിലിയേഷന്‍ നിഷേധിക്കാന്‍ കാരണം.
പലതവണ ആവശ്യപ്പെട്ടിട്ടും തിരുവല്ല ടി.എം.എം നഴ്സിങ് കോളജില്‍ സ്ഥിരംഅധ്യാപകരെ നിയമിച്ചില്ല. ഇതുസംബന്ധിച്ച് താല്‍ക്കാലിക അധ്യാപകരും സര്‍വകലാശാലയില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.